ബലി പെരുന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ സ്ഥാനപതി

  • 16/07/2021

കുവൈത്ത് സിറ്റി:ഈദ് അൽ അദ്ദ ആശംസകൾ നേർന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനും കിരീട അവകാശി മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ അഹമ്മദ് അൽ സബാഹിനും ഈദ് അൽ അദ്ദ ആശംസകൾ നേരുന്നുവെന്ന് സ്ഥാനപതി സന്ദേശത്തിൽ പറഞ്ഞു.

 സൗഹൃദ രാഷ്ട്രമായ കുവൈത്തിൻ്റെ  വികസനത്തിനായി പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യക്കാരായ സഹോദരീ സഹോദരന്മാരെയും തൻ്റെ ആശംസകൾ അറിയിക്കുന്നു. ഇന്തോനേഷ്യക്ക് ശേഷം ഏറ്റവും അധികം മുസ്ലീം ജനസംഖ്യ ഉള്ള ഇന്ത്യ വലിയ പ്രാധാന്യത്തോടെയാണ് ഈദ് അൽ അദ്ദ ആഘോഷിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ കാലത്തെ ഈ ആഘോഷ സമയത്ത് ജീവനും ജീവിതവും നഷ്ടപ്പെട്ടവരെയും വെല്ലുവിളികൾ നേരിടുന്നവരെയും ഓർക്കണമെന്നും സിബി ജോർജ് സന്ദേശത്തിൽ പറഞ്ഞു.

Related News