വിദേശങ്ങളിലെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ; പന്ത്രാണ്ടായിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം

  • 16/07/2021

കുവൈത്ത് സിറ്റി : വിദേശത്ത് നിന്ന് വാക്സിന്‍ സ്വീകരിച്ച പ്രവാസികളുടെ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.ഓഗസ്റ്റ്‌ ഒന്ന് മുതല്‍ പ്രവാസികള്‍ക്ക് യാത്രാനുമതി നല്‍കിയതിനെത്തുടര്‍ന്ന്  രാജ്യത്തേക്ക് മടങ്ങി വരുന്ന വിദേശികള്‍ക്കായി  ആരോഗ്യ മന്ത്രാലയത്തിന്‍റെ പോര്‍ട്ടലില്‍ വാക്സിനേഷന്‍  വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.പ്രമുഖ ആരോഗ്യ വിദഗ്ദര്‍ അടങ്ങിയ സാങ്കേതിക സമിതിയാണ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത്. അതിനിടെ ആരോഗ്യ പോര്‍ട്ടലില്‍ ഇതുവരെയായി അമ്പതിനായിരത്തോളം റജിസ്ട്രേഷന്‍ വന്നതായും അതിൽ 12,000 ത്തോളം സർട്ടിഫിക്കറ്റുകൾ സാങ്കേതിക സംഘം പരിശോധിച്ചതായും അധികൃതര്‍ അറിയിച്ചു. 

കുവൈത്ത്  മന്ത്രിസഭാ തീരുമാനമനുസരിച്ച്  ഫൈസർ, അസ്ട്രസെൻക, മോഡേണ വാക്സിനകളുടെ രണ്ട് ഡോസും ജോൺസൺ ആൻഡ് ജോൺസന്‍റെ ഒരു ഡോസും   വാക്‌സിനുകള്‍  സ്വീകരിച്ചവരെയാണ്  കുവൈത്തില്‍ പ്രവേശിപ്പിക്കുക. വിദേശികള്‍ നല്‍കിയ വിവരങ്ങള്‍ വിശദമായി പരിശോധന നടത്തിയതിന് ശേഷമേ വക്സിനുകള്‍ക്ക് അംഗീകാരം നല്‍കുകയുള്ളൂവെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. അതിനിടെ ചില രാജ്യങ്ങളിലെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് കൂടുതല്‍ സമയം എടുക്കുമെന്ന് ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അപേക്ഷ ഫോമില്‍ ആവശ്യമായ ആവശ്യമായ ഡാറ്റ പാലിക്കാത്തതോ ബാർകോഡ് കൈവശം വയ്ക്കാത്തതോ വ്യാജരേഖ ചമച്ചതായി സംശയിക്കുന്നതുയ എല്ലാ സർട്ടിഫിക്കറ്റുകളും വാക്സിന്‍ പരിശോധന സമിതി നിരസിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

Related News