13 യാത്രക്കാരുമായി പുറപ്പെട്ട വിമാനം അപ്രത്യക്ഷമായി

  • 16/07/2021

മോസ്‌കോ:13 യാത്രക്കാരുമായി പുറപ്പെട്ട വിമാനം അപ്രത്യക്ഷമായത്തിന്റെ ആശങ്കയിൽ റഷ്യ. വെള്ളിയാഴ്ചയാണ് സംഭവം. സൈബീരിയൻ മേഖലയിലാണ് വിമാനം അപ്രത്യക്ഷമായത്. എഎൻ-28 പാസഞ്ചർ വിമാനമാണ് 13 യാത്രക്കാരുമായി യാത്ര പുറപ്പെട്ടത്.

ഒരാഴ്ച മുൻപ് വിമാനം തകർന്ന് 28 യാത്രക്കാർ മരിച്ചിരുന്നു. ഇതിന്റെ ഞെട്ടൽ വിട്ടുമാറുന്നതിനു മുൻപാണ് അടുത്ത അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തു വരുന്നത്. കിഴക്കൻ റഷ്യയിൽ പെട്രോപാവ്‌ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കിയിൽ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎൻ26 വിമാനമാണ് കഴിഞ്ഞ ആഴ്ചയിൽ തകർന്നത്. റൺവെയിൽ നിന്ന് 5 കിലോമീറ്റർ അകലെ കടൽത്തിരത്തുനിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

Related News