കള്ളപ്പണം വെളിപ്പിക്കുന്നതിന്‍റെ സാധ്യതകള്‍ കൊട്ടിയടച്ച് നീതികാര്യ മന്ത്രാലയം

  • 16/07/2021

കുവൈത്ത് സിറ്റി: റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ നേരിട്ടുള്ള ക്യാഷ് ട്രാന്‍സാക്ഷനുകള്‍ നിര്‍ലാക്കിയതായി തീരുമാനം പുറപ്പെടുവിച്ച് നീതികാര്യ മന്ത്രി അബ്‍ദുള്ള അല്‍ റൗമി. കള്ളപ്പണം വെളുപ്പിക്കുന്നത് അടക്കമുള്ളവ അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. 

നേരത്തെ ഇടപാട് നടക്കുന്ന വസ്തുവിന്‍റെ മൂല്യം വില്‍പ്പനക്കാരനോട് വാക്കാല്‍ ചോദിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ ചൂഷണങ്ങള്‍ക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും അത്ഭുതപ്പെടുത്തുന്ന വില വര്‍ധനവിലേക്കും കാര്യങ്ങള്‍ എത്തിച്ചിരുന്നു. 

ഈ സാഹചര്യത്തിലാണ് നേരിട്ടുള്ള ക്യാഷ് ട്രാന്‍സാക്ഷനുകള്‍ ഒഴിവാക്കി പുതിയ നടപടിക്രമങ്ങള്‍ നീതികാര്യ മന്ത്രാലയം പുറത്തിറക്കിയത്.

Related News