കൊവിഡ് പോരാട്ടത്തില്‍ ടുണേഷ്യക്ക് കൈത്താങ്ങായി കുവൈത്ത്

  • 16/07/2021

കുവൈത്ത് സിറ്റി: ടുണേഷ്യയുടെ കൊവിഡ് പോരാട്ടത്തിന് കൈത്താങ്ങാകാനായി കുവൈത്ത് അയച്ച സഹായങ്ങള്‍ ടൂണിസ് എയര്‍പോര്‍ട്ടില്‍ എത്തി. വൈദ്യോപകരണങ്ങള്‍ അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രഹികളാണ് ടുണേഷ്യയില്‍ എത്തിയത്. 

ഹിസ് ഹൈനസ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മെ‍ഡിക്കല്‍ സാമഗ്രഹികള്‍ രാജ്യത്ത് എത്തിയതെന്ന് ടുണേഷ്യയിലുള്ള കുവൈത്തി സ്ഥാനപതി അലി അല്‍ ദാഫ്രി പറഞ്ഞു. കൊവിഡിനെ നേരിടുന്ന ടുണേഷ്യക്ക് എല്ലാ പിന്തുണയും കുവൈത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News