അണിയറ ഇടപ്പള്ളി ആര്‍ട്ട്‌സിന്റെ 'നാലുചക്ക്രമുള്ള വണ്ടി' പ്രദർശനത്തിനൊരുങ്ങുന്നു.

  • 17/07/2021

കുവൈറ്റ് സിറ്റി :  അണിയറ ഇടപ്പള്ളി ആര്‍ട്ട്‌സിന്റെ (AEARTS) ബാനറില്‍ നാലുചക്ക്രമുള്ള വണ്ടി എന്ന  നാടകം അണിയിച്ചൊരുക്കുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് തിരിക്കേണ്ടിവന്ന ഒരു പ്രവാസിയുടെ കഥയാണ്. ഈ സമയത്ത് കൊറോണയുടെ എല്ലാ മാനദണ്ഡങ്ങളും നോക്കി റിഹേഴ്‌സല്‍ എടുക്കുകയും കൂടാതെ, സൂം റിഹേഴ്‌സലിന്റെ സഹായത്തോടു കൂടിയാണ് ഈ നാടകം അരങ്ങിലിറങ്ങിയത്. ജൂലൈ 2 നു ഈനാടകം ബാവന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി. കാണികള്‍ ഇല്ലാത്ത ഒരു വേദി. ഇതില്‍ അഭിനയിച്ചിട്ടുള്ളവര്‍ കുവൈറ്റില്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ളവരാണ്. കൃഷ്ണകുമാര്‍ വട്ടിയൂര്‍കാവ്, സുനില്‍ വാഹിനീയന്‍, ജോസ് മുട്ടം, വിനോദ് ജോണ്‍ മണ്ണൂര്‍, രമ്യ രതീഷ്, ഷീബ ആലപ്പുഴ, അജിത് കുമാര്‍ നെടുകുന്നം, സണ്ണി ഷൈജേഷ് മാമ്പറം, അജയഘോഷ്, ബാലതാരങ്ങളായ അവന്തിക അനൂപ്, അഭിരാം അനൂപ് എന്നിവരാണ് വേഷമിട്ടിട്ടുള്ളത്. ഇതിന്റെ സംഗീതം സെബാസ്റ്റിന്‍ P.G യും, ആലാപനം കിംഗ്ഷാ K സജിയും നിര്‍വഹിച്ചിരിക്കുന്നു. ഈ നാടകത്തിന്റെ രചനയും രംഗപടവും, മേക്കപ്പും, ഗാനങ്ങളും, സംവിധാനവും അജയഘോഷ് ഇടപ്പള്ളിയാണ്. ബലിപെരുന്നാളിനോടനുബന്ധിച്ചു നാടകം ഓൺലൈൻ ആയി റിലീസ് ചെയ്യുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

Related News