രോഗികളെ അതിവേഗം ആശുപത്രിയില്‍ എത്തിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച് കുവൈത്തിലെ ആരോഗ്യ പ്രവർത്തകർ.

  • 17/07/2021

കുവൈത്ത് സിറ്റി: രോഗികളെ അതിവേഗം ആശുപത്രിയില്‍ എത്തിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച്, രാജ്യത്തെ ആരോഗ്യ സംവിധാനത്തെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കുവൈത്തി ഓയില്‍ കമ്പനിയുടെ ആംബുലൻസ് സര്‍വ്വീസും നേഴ്സിംഗ് സര്‍വ്വീസും. 

സൗത്ത്‍വെല്ലിലെ അല്‍ അഹമ്മദി സ്പെഷ്യലൈസ്ഡ് ആശുപത്രിയില്‍ നിന്ന് അല്‍ അഹമ്മദി ജനറല്‍ ആശുപത്രിയിലേക്ക് വെറും നാല് മണിക്കൂര്‍ കൊണ്ട് 32 രോഗികളെ എത്തിച്ചാണ് കുവൈത്ത് ഓയില്‍ കമ്പനിയുടെ രണ്ട് സംഘങ്ങള്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത്. 

മന്ത്രിസഭയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കരുത്തേകാനും പിന്തുണയ്ക്കാനുമായി കുവൈത്ത് ഓയില്‍ കമ്പനി പ്രത്യേക സംഘങ്ങളെ നിയോഗിച്ചത്.

Related News