എയർബസ് വിമാനങ്ങൾ വാങ്ങിയതിൽ അഴിമതിയില്ലെന്ന് കുവൈത്ത് എയർവേയ്സ്

  • 17/07/2021

കുവൈത്ത് സിറ്റി: എയർബസ് വിമാനങ്ങൾ വാങ്ങിയ ഇടപാടിൽ കൈക്കൂലി വാങ്ങിയതായി സംശങ്ങളില്ലെന്ന് കുവൈത്ത് എയർവേയ്സ്. പാർലമെൻ്ററി അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് ഉദ്ധരിച്ചാണ് കുവൈത്ത് എയർവേയ്സ് ഇക്കാര്യം വ്യക്തമാക്കിയത്. 

സംശയങ്ങൾ ഹെലികോപ്റ്ററുകളുമായി ബന്ധപ്പെട്ട സൈനിക ഇടപാടുകളിൽ മാത്രമായി പരിമിതപ്പെടുത്തിയെന്നും ഡിസംബർ 28 ന് പുറത്തിറക്കിയ പാർലമെന്ററി അന്വേഷണ സമിതിയുടെ റിപ്പോർട്ട് പറയുന്നു.

മുബാറക് അൽ ഹാജറാഫ് പാർലമെൻ്റിൽ ഉന്നയിച്ചതിന് പ്രതികരണമായാണ് ഇക്കാര്യങ്ങൾ കുവൈത്ത് എയർവേയ്സ് അറിയിച്ചത്.

Related News