ആശ്വാസം; കുവൈത്തിൽ കൊവിഡ് കേസുകൾ കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി ആദ്യമായി 8.8ൽ എത്തി .

  • 17/07/2021

കുവൈത്ത് സിറ്റി: നാല് മാസത്തിന് ശേഷം രാജ്യത്തിന് ആശ്വാസമായി കൊവിഡ് കേസുകൾ കുറയുന്നു. വെള്ളിയാഴ്ച ടെസ്റ്റ് പൊസിറ്റിവിറ്റി 8.8 ശതമാനമായി കുറഞ്ഞു. 

 14,314 പരിശോധനകൾ നടത്തിയപ്പോൾ 1,263 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 15 ന് 1,385 പേർക്കാണ് കൊവിഡ് ബാധിച്ചത്. ടെസ്റ്റ് പൊസിറ്റിവിറ്റി 9.03 ആയിരുന്നു.

വെള്ളിയാഴ്ച 19 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതിൽ 17 പേരും വാക്സിൻ സ്വീകരിക്കാത്തവരാണ്. ഇതോടെ ആകെ മരണം 2,193 ആയി ഉയർന്നു. 1,599 പേർ രോഗമുക്തി നേടി. 333 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.

ഗവർണറേറ്റുകളിലെ കോവിഡ് കേസുകൾ  അഹ്മദിയിൽ 33 ശതമാനവും, ഹവല്ലി 25 ശതമാനവും, ഫർവാനിയ 20 ശതമാനവും, ജഹ്‌റ 13 ശതമാനവും, ക്യാപിറ്റൽ  9 ശതമാനവും രേഖപ്പെടുത്തിയാതായി ആരോഗ്യ മന്ത്രാലയ വക്താവ്ഡോക്ടർ  അൽ സനദ് വ്യക്തമാക്കി. പ്രതിരോധ നടപടികൾ തുടരാനും  ശാരീരിക അകലം പാലിക്കാനും അദ്ദേഹം വീണ്ടും രാജ്യത്തെ ജനങ്ങളോട്  ആഹ്വാനം ചെയ്തു

Related News