പഴയ മൊബൈല്‍ ഫോണുകളില്‍ മെസാഫര്‍ അപ്പ് ഇന്‍സ്റ്റാള്‍ ആവില്ല; ഡിജിസിഎക്കെതിരെ എംപിമാര്‍.

  • 18/07/2021

കുവൈത്ത് സിറ്റി: 75 വയസ് കഴിഞ്ഞ പൗരന്മാരെ യാത്ര ചെയ്യുന്നതില്‍ നിന്ന് തടയുന്നതില്‍ ഉത്തരവാദിത്വം ഡിജിസിഎക്കെന്ന് എംപി ബാദര്‍ അല്‍ ഹുമൈദി. തീരുമാനം എടുത്ത ശേഷം അത് ട്രാവല്‍ ഏജന്‍സികളുടെ തലയില്‍ വെച്ച് കെട്ടാനാണ് ഡ‍ിജിസിഎ ശ്രമിക്കുന്നത്. 

പഴയ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ നിരവധി പൗരന്മാര്‍ക്ക് മെസാഫര്‍ അപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോലുമാകുന്നില്ല. ഇപ്പോള്‍ വിഷയം പ്രതിരോധ മന്ത്രി ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലിയുടെ കൈകളിലാണെന്നും എംപി പറഞ്ഞു.

75 വയസ് പൂർത്തിയായവർക്ക് യാത്ര  അനുമതി ലഭിക്കില്ലെന്നും, അത് ഇൻഷുറൻസുമായി ബന്ധപ്പെട്ടതാണെന്നും നേരത്തെ റിപോർട്ടുകൾ വന്നിരുന്നു.   

Related News