പൊതുമാപ്പ് ; ഈജിപ്തിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിച്ചു

  • 05/05/2020

കുവൈത്ത് സിറ്റി: പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ച് അനധികൃത താമസക്കാരായ ഈജിപ്തുകാർ പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങി തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 600 ഈജിപ്ഷ്യനുമായുള്ള ആദ്യ വിമാനങ്ങള്‍ ഇന്നാണ് പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ഷെല്‍റ്ററില്‍ കഴിയുന്ന ഈജിപ്തുകാര്‍ നാട്ടിലേക്ക്‌ തിരിച്ചയക്കുന്നത്‌ വൈകുന്നതിൽ പ്രതിഷേധിച്ച്‌ സംഘടിക്കുകയും അക്രമാസക്തരാവുകയും ചെയ്തിരുന്നു. തിരക്ക് കുറക്കാന്‍ വിമാനത്താവളത്തില്‍ സിവിൽ ഏവിയേഷനും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്ന് പ്രത്യേകമായ കൌണ്ടറുകള്‍ തുറന്നു . ദിവസവും രണ്ട് ഫ്ലൈറ്റുകളാണ് യാത്രക്കായി ക്രമീകരിച്ചിരിക്കുന്നത്. ടി 1 പാസഞ്ചർ ടെർമിനലിൽ നിന്നാണ് വിമാനങ്ങള്‍ പുറപ്പെടുന്നത്. യാത്രക്കാരുടെ താപനില പരിശോധിക്കുകയും എല്ലാവര്‍ക്കും മാസ്കുകളും കയ്യുറകളും നല്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. സൌജന്യമായി നാട് അണയുവാന്‍ ക്രമീകരങ്ങള്‍ ഒരുക്കിയ കുവൈത്തിലെ സര്‍ക്കാരിനോട് യാത്രക്കാര്‍ നന്ദി അറിയിച്ചു.

Related News