കേന്ദ്രമന്ത്രിമാര്‍, ജഡ്ജിമാര്‍ തുടങ്ങി പ്രമുഖരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തി; വിവരങ്ങള്‍ ഉടനെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

  • 18/07/2021

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍, ജഡ്ജിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആര്‍എസ്എസ് നേതാക്കള്‍ എന്നിവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി സംശയമുണ്ടെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഇസ്രായേല്‍ ചാരസോഫ്റ്റ്‌ലെയര്‍ പെഗാസസ് ഉപയോഗിച്ചാണ് ഫോണ്‍ ചോര്‍ത്തിയതെന്നും സ്വാമി ട്വീറ്റ് ചെയ്തു. 

വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ അമേരിക്കന്‍ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അഭ്യൂഹമെന്നും ഇതിനു ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ താന്‍ പുറത്തുവിടുമെന്നും സ്വാമി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, പ്രതിപക്ഷ നിരയിലെ നിരവധി പേരുടെയും ഫോണുകള്‍ ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ഡെറെക് ഒബ്രിയാനും ആരോപിച്ചു. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിനുള്ള പ്രതികരണമായാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

Related News