കുവൈത്തിലെ ആരോഗ്യ സാഹചര്യം നിയന്ത്രണത്തില്‍; കര്‍ഫ്യൂവിന് സാധ്യതയില്ല.

  • 18/07/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് കൊറോണ വൈറസ് ഉപദേശക കമ്മിറ്റി തലവന്‍ ഡോ. ഖാലിദ് അല്‍ ജറാല്ലാഹ്. പൊതുവായുള്ള മുന്‍കരുതല്‍ നടപടികള്‍ വൈറസ് പടരുന്നത് തടയാനായി തുടരണം. 

ഡെല്‍റ്റ വൈറസ് കൂടുതല്‍ പടരുന്ന സാഹചര്യമാണ് ലോകത്താകെ ഉള്ളത്. ഇതിനെ തടയുന്നതിനായി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, കൊവിഡിനെ തടയുന്നതിനുള്ള മികച്ച മാര്‍ഗ്ഗം വാക്സിന്‍ സ്വീകരിക്കുക എന്നുള്ളതാണെന്ന് കൊവിഡ് ഉന്നത ഉപദേശക കമ്മിറ്റി അംഗം പ്രഫസര്‍ ഡോ. ഖാലിദ് അല്‍ സയ്ദ് പറഞ്ഞു. രാജ്യത്തിന് ആശ്വാസമായി കൊവിഡ് കേസുകൾ കുറയുകയാണ് ,നാല് മാസത്തിന് ശേഷം  ടെസ്റ്റ് പൊസിറ്റിവിറ്റി 8 ശതമാനത്തിനും അടുത്തെത്തി. 

Related News