ബലിപെരുന്നാൾ ആശംസകള്‍ നേര്‍ന്ന് കുവൈത്ത് അമീര്‍

  • 18/07/2021

കുവൈത്ത് സിറ്റി: ഈദ് അല്‍ അദ്ദ ആശംസകള്‍ നേര്‍ന്ന് കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആശംസകള്‍ നേര്‍ന്ന അമീര്‍ എല്ലാവരിലും സ്നേഹവും സുരക്ഷയും സംതൃപ്തിയും നിറയട്ടെയെന്നും ആശംസിച്ചു. 

ലോകത്തെയാകെ സമാധാനത്തിലേക്ക് നയിക്കാന്‍ സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അറബ്, ഇസ്ലാമിക്ക്  രാഷ്ട്രങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായ ഈദ് അല്‍ അദ്ദ ആഘോഷിക്കാനാകട്ടെ. 

കുവൈത്തിനെയും എല്ലാം ജനങ്ങളെയും തിന്മകളില്‍ നിന്നും ദോഷങ്ങളില്‍ നിന്നും സംരക്ഷിച്ച് മികച്ച നേതൃത്വത്തിന് കീഴില്‍ സുരക്ഷിതരായി മുന്നോട്ട് പോകാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Related News