ഫീൽഡ് വാക്സിനേഷൻ ക്യാമ്പയിൻ; 160,000 പ്രവാസികൾക്ക് വാക്സിൻ നൽകി

  • 18/07/2021

കുവൈത്ത് സിറ്റി:  ഫീൽഡ് വാക്സിനേഷൻ ക്യാമ്പയിൻ്റെ ഭാഗമായി 160,000 പ്രവാസികൾക്ക് വാക്സിൻ നൽകി. സർക്കാർ, സ്വകാര്യ മേഖലകളിലായാണ് ഇത്രയും പേർക്ക് വാക്സിൻ നൽകിയതെന്ന് ഫീൽഡ് വാക്സിനേഷൻ ക്യാമ്പയിൻ്റെ ചുമതലയുള്ള ഡോ. ദിന അൽ ദുബൈബ് പറഞ്ഞു. ഒന്നുമുതൽ നാലാം ഘട്ടം വരെയാണ് ഇത്രയും വാക്‌സിനേഷൻ നൽകിയത് .

ക്യാമ്പയിൻ്റെ അഞ്ചാം ഘട്ടത്തിൽ നിരവധി സ്വകാര്യ  കമ്പനികളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. അഞ്ചാം ഘട്ടം ഇന്ന് ആരംഭിക്കും .

Related News