കുവൈത്തിലെ അനധികൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് ഓഫീസുകൾ പൂട്ടിച്ചു, നിരവധി ഏഷ്യാക്കാർ പിടിയിൽ.

  • 18/07/2021

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് വ്യാജ ഓഫീസുകള്‍ ആഭ്യന്തര മന്ത്രാലയം പൂട്ടിച്ചു. മൂന്ന് ഏഷ്യക്കാരാണ് സ്ഥാപനം നടത്തിയിരുന്നത്. 

ഒപ്പം റെസിഡന്‍സി നിയമലംഘകരായ നിരവധി പേരെ അറസ്റ്റ് ചെയ്തതായും അവരെല്ലാം ഏഷ്യക്കാരാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. 

കൂടുതല്‍ അന്വേഷണത്തില്‍ ഇവര്‍ സ്പോണസര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരാണെന്നും,  വ്യാജ ഓഫീസുകള്‍ക്ക് പണം നല്‍കിയതിന്‍റെ രസീതുകളും കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട് അധികൃതര്‍ക്ക് കൈമാറി.

ഒരേ വ്യക്തിയുടെ സ്പോൺസർഷിപ്പിന് കീഴിലല്ലാതെ ഒരു തൊഴിലാളികളെയും പാർപ്പിക്കരുതെന്നും നിയമലംഘനം നടത്തുന്ന എന്തെങ്കിലും സംഭവങ്ങൾ  റിപ്പോർട്ട് ചെയ്യണമെന്നും ഭരണകൂടം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ ഫോണുകളിൽ ഇനിപ്പറയുന്ന നമ്പറുകളിൽ വിളിച്ച് (97288200 - 25582555 - 97288211 ) വിവരങ്ങൾ അറിയിക്കാം. 

Related News