കുവൈത്തിൽ നേരിയ ഭൂചലനം, സൽമിയ, ഹവല്ലി, ഫർവാനിയ, അർദിയ തുടങ്ങിയ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.

  • 18/07/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ ചില പ്രദേശങ്ങളിലെ താമസക്കാർക്ക് ഇന്ന് വൈകിട്ട്  ഭൂചലനം  അനുഭവപ്പെട്ടു. അതിൽ സൽമിയ, ഹവല്ലി, ഫർവാനിയ, അർദിയ  എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നു. ഇറാനിലെ  ബുഷെറിന്  108 കിലോമീറ്റർ വടക്ക്  ഭൂചലനം ഉണ്ടായതായി  ഭൂകമ്പ നിരീക്ഷണ സൈറ്റ് ആയാ "ലാസ്റ്റ്ക്വിക്ക്"  റിപ്പോർട്ട് ചെയ്തു. 

ഇറാന്റെ തെക്കൻ പ്രദേശത്ത് 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്നാണ് കുവൈത്തിലെ ഭൂചലനം എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. 

Related News