ഈദ് അവധി ദിവസങ്ങളിലും വാക്സിനേഷന്‍ തുടരുമെന്ന് ആരോഗ്യ മന്ത്രാലയം

  • 18/07/2021

കുവൈത്ത് സിറ്റി : പെരുന്നാള്‍ അവധി ദിനങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ അവസാന വാരത്തിലാണ് കുവൈത്ത് പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും  വാക്സിന്‍ സ്വീകരിച്ച് കാമ്പയിന് തുടക്കം കുറിച്ചത്. ആരോഗ്യരംഗത്തെ മുന്‍നിര പ്രവര്‍ത്തകര്‍, 65 വയസ്സിനു മുകളില്‍ പ്രായമായവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കിയത്.

രണ്ടാം ഘട്ടത്തില്‍ സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ​ക്കും ഓയില്‍ കമ്പനി, ബാങ്കിംഗ് ജീവനക്കാര്‍ക്കും  മ​സ്​​ജി​ദ്​ പരിപാലന ജീ​വ​ന​ക്കാ​ർ​ക്കും ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തി​ട​പെ​ടു​ന്ന ത​രം തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഗ്യാ​സ് സ്​​റ്റേ​ഷ​നു​ക​ൾ, സു​ര​ക്ഷാ ക​മ്പ​നി​ക​ൾ, പൊ​തു​ഗ​താ​ഗ​ത ക​മ്പ​നി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മുന്നാം ഘ​ട്ട​മായും മൊ​ബൈ​ൽ യൂ​നി​റ്റു​ക​ൾ വഴി വാ​ക്​​സി​ൻ നല്‍കിയത്. അതിനിടെ 12നും 15നും ഇടയിൽ പ്രായമുള്ളവരുടെ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ അടുത്തയാഴ്​ച ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത മാസത്തില്‍ പഠനം ആരംഭിക്കുന്നതിന്​ മുന്നോടിയായാണ്​ 12 വയസ്സിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ നൽകുന്നത്​.

Related News