മയക്കുമരുന്നിന്‍റെ അമിത ഉപയോഗം; തെരുവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് യുവാവ്

  • 19/07/2021

കുവൈത്ത് സിറ്റി: മയക്കുമരുന്നിന്‍റെ അമിത ഉപയോഗം മൂലം തെരുവില്‍ സ്വബോധം നഷ്ടപ്പെട്ട് യുവാവ്. തെരുവില്‍ ആളുകള്‍ക്ക് മുന്നില്‍ അലറുകയും ബോധരഹിതനായി വീഴുകയും ചെയ്ത യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സാല്‍വാ ഏരിയയില്‍ നടന്ന സംഭവം ഒരു അജ്ഞാത വ്യക്തി ഫോണിൽ  പകര്‍ത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു. സാല്‍വയിലെ പ്രധാന തെരുവില്‍ ഒരു യുവാവ് മനസിലാക്കാന്‍ സാധിക്കാത്ത എന്തൊക്കെയോ പറയുന്നതും ചെയ്യുന്നതുമാണ് വീഡിയോയില്‍. 

ആളുകള്‍ യുവാവിന്‍റെ അടുത്തേക്ക് എത്തിയപ്പോള്‍ അസാധാരണമായ അവസ്ഥയിലാണെന്ന് വ്യക്തമായതോടെയാണ് അധികൃതരെ വിവരം അറിയിച്ചത്. 22 വയസുള്ള പൗരനാണ് അറസ്റ്റിലായതെന്നും മയക്കുമരുന്ന് അമിതമായി ഇയാള്‍ ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related News