കുവൈത്തിൽനിന്ന് ഈദ് അവധി വിദേശത്ത് ആഘോഷിക്കാനായി പോയത് 120,000 പേര്‍.

  • 19/07/2021

കുവൈത്ത് സിറ്റി: ഈദ് അല്‍ അദ്ദ അവധി ആഘോഷിക്കുന്നതിനായി വലിയ തോതില്‍ ആളുകള്‍ വിദേശത്തേക്ക് പറന്നതോടെ ഒരുപരിധി വരെ പ്രവര്‍ത്തനശേഷി വീണ്ടെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം. ഈദ് അവധി ആഘോഷിക്കാനായി 120,000 പേര്‍ വിദേശ രാജ്യങ്ങളിലേക്ക് പോയതായാണ് കണക്കുകള്‍. 

70 വിമാന സര്‍വ്വീസുകളിലായി 11,000 പേരാണ് വെള്ളിയാഴ്ച മാത്രം വിവിധ സ്ഥലങ്ങളിലേക്ക്, പ്രത്യേകിച്ച് തുര്‍ക്കി, ദുബൈ, സൗദി അറേബ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പറന്നത്. കൊവിഡ് മഹാമാരിയില്‍ നിന്ന് കരകയറി പല രാജ്യങ്ങളും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. 

ഇതോടെ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് ആയിരക്കണക്കിന് ആളുകള്‍ക്ക് യാത്ര ചെയ്യാനുള്ള അവസരം ഒരുങ്ങിയത്. ഈദ് അല്‍ അദ്ദ അവധിക്ക് മാത്രം 420 വിമാന സര്‍വ്വീസുകളാണ് കുവൈത്തില്‍ നിന്ന് ഉണ്ടായിരുന്നത്.

Related News