ആക്രമണം തടയാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഇനി പെപ്പര്‍ സ്പ്രേയും സ്റ്റണ്‍ ഗണ്ണും.

  • 19/07/2021

കുവൈത്ത് സിറ്റി: നിയമലംഘകരുടെ ആക്രമണം ഫലപ്രദമായി തടയുന്നതിന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക്  പെപ്പര്‍ സ്പ്രേയും സ്റ്റണ്‍ ഗണ്ണും നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധര്‍, മയക്കുമരുന്ന് വില്‍പ്പനക്കാര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരെ നേരിടാനാണ് ഫീല്‍ഡ് പട്രോളിംഗ് സംഘങ്ങള്‍ക്ക് പെപ്പര്‍ സ്പ്രേയും സ്റ്റണ്‍ ഗണ്ണും നല്‍കുക. 

ഇതോടെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചാലുള്ള നിയമപ്രശ്നങ്ങളില്‍ നിന്ന് ഒഴിവാകുകയും ചെയ്യാം. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നു. സെക്യൂരിട്ടി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ തടുക്കുന്നതിന് പെപ്പര്‍ സ്പ്രേയും സ്റ്റണ്‍ ഗണ്ണും ഉപയോഗപ്പെടുത്താമെന്നാണ് ധാരണയായത്.

കുവൈത്തിൽ  കഴിഞ്ഞ ദിവസങ്ങളിലായി പോലീസുകാർക്കെതിതിരെ നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത് , ഒരു പോലീസുകാരനെ നഗര മധ്യത്തിൽവച്ച് കുത്തി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവവികാസങ്ങളെ തുടർന്നാണ് പുതിയ നടപടികൾ. 

Related News