റീപ്ലേയ്സ്മെന്‍റ് പട്ടികയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീണ്ടും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യാനാവില്ല

  • 19/07/2021

കുവൈത്ത് സിറ്റി: റീപ്ലേയ്സ്മെന്‍റ് പട്ടികയില്‍ ഉള്‍പ്പെട്ട കുവൈത്തികള്‍ അല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീണ്ടും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യാനാവില്ല. മാര്‍ച്ച് അവസാനത്തോടെ തന്നെ ചില സര്‍ക്കാര്‍ ഏജന്‍സികള്‍ അവരുടെ റീപ്ലേയ്സ്മെന്‍റ് പട്ടിക തയാറാക്കിയിരുന്നു. 

എന്നാല്‍, ഈ പട്ടികയില്‍ ഉള്‍പ്പെട്ട ചില ജീവനക്കാരുടെ സേവനം കരാറില്‍ മാറ്റം വരുത്തി സാധ്യമാകുമോയെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷനോട് ഏജന്‍സികള്‍ ചോദിച്ചിരുന്നു. എന്നാല്‍, ഈ അഭ്യര്‍ത്ഥന സിഎസ്‍സി നിരസിച്ചു. 

റീപ്ലേയ്സ്മെന്‍റ് പട്ടികയില്‍ ഉള്‍പ്പെട്ട കുവൈത്തികള്‍ അല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീണ്ടും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യാനാവില്ലെന്ന് സിഎസ്‍സി വിശദീകരിച്ചു.

Related News