കൊവി‍ഡ് വാക്സിനേഷനില്‍ ചരിത്രം സൃഷ്ടിച്ച് കുവൈത്ത്, അഭിനന്ദനം അറിയിച്ച് ആരോഗ്യ മന്ത്രി.

  • 19/07/2021

കുവൈത്ത് സിറ്റി: കൊവി‍ഡ് വാക്സിനേഷനില്‍ ചരിത്രം സൃഷ്ടിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഒരു ദിവസം കൊണ്ട് പൗരന്മാരും താമസക്കാരുമായി 95,000 പേര്‍ക്കാണ് ഇന്നലെ  ഒറ്റ ദിവസം കൊണ്ട് വാക്സിന്‍ നല്‍കിയത്. ദൈവദത്തിന് നന്ദിയെന്നും,  റെക്കോര്‍ഡ് ആളുകള്‍ ഒരു ദിവസം വാക്സിന്‍ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസല്‍ അല്‍ സബാഹ് ട്വിറ്ററില്‍ കുറിച്ചു. 

നാഷണല്‍ വാക്സിനേഷന്‍ ക്യാമ്പയിനില്‍ ജോലി ചെയ്യുന്ന എല്ലാ സഹോദരീസഹോദരന്മാര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ 70 മുതല്‍ 75 ശതമാനത്തിന് വരെ വാക്സിന്‍ നല്‍കി അതിവേഗം സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനുള്ള പരിശ്രമങ്ങളിലാണ് കുവൈത്ത്.

Related News