ഒറ്റ ദിവസം കൊണ്ട് നാഷണല്‍ പെട്രോളിയം കമ്പനിയില്‍ 10,000 ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കി.

  • 19/07/2021

കുവൈത്ത് സിറ്റി: ഒറ്റ ദിവസം കൊണ്ട് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ വാക്സിനേഷന്‍ ക്യാമ്പയിനിലൂടെ  KNPC  ജീവനക്കാരും , അനുബന്ധ കമ്പനി ജീവനാക്കാരുമടക്കം  10,000 പേർക്ക്  കൊവിഡ് വാക്സിന്‍ നല്‍കി. സ്ഥാപനങ്ങളും കമ്പനികളും ഇത്തരത്തില്‍ നടത്തിയ ഏറ്റവും ഏറ്റവും വാക്സിനേഷന്‍ ക്യാമ്പയിനായിരുന്നു ഇത്. 

ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് നടത്തിയ ക്യാമ്പയിനില്‍ ഏകദേശം 10,000ത്തോളം ജീവനക്കാര്‍ക്ക് 12 മണിക്കൂറിനുള്ളില്‍ വാക്സിന്‍ നല്‍കിയെന്ന് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്  ഓഫ് സപ്പോര്‍ട്ട് സര്‍വ്വീസസ് അബ്‍ദുള്‍അസീസ് അല്‍ ദുൗജ് പറഞ്ഞു. 

കൊവിഡ് മഹമാരി പടരുന്നത് തടയാനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് കമ്പനി ഇത്രയും വലിയ വാക്സിനേഷന്‍ ക്യാമ്പയിന്‍ നടത്തിയത്.  

കമ്പനിയുടെയും ആരോഗ്യ മന്ത്രാലയത്തിന്‍റെയും ഒന്നിച്ചുള്ള പരിശ്രമങ്ങള്‍ കൊണ്ടാണ് ക്യാമ്പയിന്‍ നടത്താനായത്. 100 പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് 12 മണിക്കൂര്‍ കൊണ്ട് ഇത്രയധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News