കുവൈത്തിൽ ബലിപെരുന്നാൾ നമസ്കാരം പുലർച്ചെ 5.16ന് ; ചടങ്ങുകൾക്ക് 15 മിനിറ്റ് മാത്രം.

  • 19/07/2021

കുവൈറ്റ് സിറ്റി :  ത്യാഗസ്മരണയില്‍ കുവൈറ്റ്  നാളെ ബലിപെരുന്നാള്‍ ആഘോഷിക്കും. രാജ്യത്തുടനീളമായുള്ള 261 പള്ളികളിലും 32  ഈദ് ഗാഹുകളിലുമായി പുലര്‍ച്ചെ 5.16  നാണ് ഈദ് നമസ്‌കാരം നടക്കുകയെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യമന്ത്രാലയം അറിയിച്ചു. പള്ളികളിൽ സ്ത്രീകൾക്കും പ്രവേശനമുണ്ടാകും. നമസ്‍കാരവും ഖുതുബയും 15 മിനിറ്റിൽ ഒതുക്കണമെന്നു ഇമാമുമാർക്ക് ഔകാഫ് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട് .

പ്രാർഥനക്കെത്തുന്നവർ കോവിഡ് സുരക്ഷാ  മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. നമസ്കരിക്കുമ്പോൾ സാമൂഹിക അകലം പാലിച്ചിരിക്കണം. മാസ്ക് ധരിക്കാത്തവരെ പ്രാർഥനാഹാളിലേക്ക് പ്രവേശിപ്പിക്കില്ല. 

Related News