കുവൈത്തി സ്പോണ്‍സറെ ആക്രമിച്ച വിദേശി പൗരനെ പിടികൂടി

  • 19/07/2021


കുവൈത്ത് സിറ്റി : കുവൈത്തി സ്പോണ്‍സറെ ആക്രമിച്ച വിദേശി പൗരനെ പോലിസ് കസ്റ്റഡിയിലുടുത്തു. കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശ് പൗരനെ അറസ്റ്റ് ചെയ്തത്. സ്പോൺസറെ കുത്തി പരിക്കേല്‍പ്പിച്ച ബംഗ്ലാദേശ് സ്വദേശിക്കെതിരെ കൊലപാതകശ്രമവുമായി ബന്ധപ്പെട്ട്  കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.  ഏപ്രില്‍ മാസത്തില്‍ അൽ സൂറ പ്രദേശത്തായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വദേശി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും തുടര്‍ന്ന് സുഖം പ്രാപിക്കുയുമായിരുന്നു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പ്രോസിക്യൂഷന് കൈമാറി. 

Related News