ഇമ്മ്യൂണ്‍ ആപ്പ്‌ നവീകരിച്ചു; കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്താം

  • 19/07/2021

കുവൈത്ത് സിറ്റി : കുവൈത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ ഇമ്മ്യൂണ്‍ ആപ്പ്‌ നവീകരിച്ചതായി ആരോഗ്യ മന്ത്രാലയം മാനേജ്മെന്‍റ്  ഇൻഫർമേഷൻ സിസ്റ്റം ഡയറക്ടർ അഹ്മദ് അൽ ഗരീബ് അറിയിച്ചു. പുതിയ അപ്ഡേറ്റ് ആന്‍ഡ്രോയിഡ് ,ഐഒഎസ് വേര്‍ഷനുകളില്‍ ലഭ്യമാണ്. പുതിയ പതിപ്പില്‍ കോവിഡ് -19 പരിശോധനാ ഫലങ്ങളും ഒന്നോ പരമാവധി ആറു പേരുടെയോ വിവരങ്ങള്‍ ഒരേ സമയം ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കും. 

ഇതോടെ ഒരേ ഫോണില്‍ തന്നെ കുടുംബത്തിലെ അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ മാളുകൾ, റസ്റ്റോറൻറുകൾ, ഹെൽത്ത് ക്ലബുകൾ, സലൂണുകൾ എന്നിവിടങ്ങളിൽ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായി  പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു.  ഇമ്മ്യൂണ്‍ ആപ്പില്‍ ആറുപേരുടെ  വാക്സിനേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പമാകുമെന്നും  ഇതിനായി പ്രവര്‍ത്തിച്ച മുഴുവന്‍ സാങ്കേതിക പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായി അഹ്മദ് അൽ ഗരീബ് പറഞ്ഞു. 

Related News