ത്യാഗസ്മരണ പുതുക്കി കുവൈത്തിൽ ഇന്ന് ബലി പെരുന്നാള്‍; പള്ളികളിലും ഈദ് ഗാഹുകളിലും വലിയ തിരക്ക്.

  • 20/07/2021

കുവൈറ്റ് സിറ്റി : സകലലോക സൃഷ്ടാവിനോടുള്ള അചഞ്ചലമായ വിശ്വാസവും കൂറും കര്‍മ്മത്തിലൂടെ പ്രഖ്യാപിച്ച ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകളില്‍ കുവൈത്തിൽ  വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. 

പള്ളികളിലും ഈദ് ഗാഹുകളിലും  വലിയ തിരക്ക് അനുഭവപ്പെട്ടു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നമസ്കാരം. വിശ്വാസത്തിന്റെയും ആത്മീയതയുടെയും അന്തരീക്ഷത്തിൽ  വലിയ ജനക്കൂട്ടം അനുഗ്രഹീതമായ ഈദ് അൽ-അദാ പ്രാർത്ഥന നടത്തി. 

രാജ്യത്തുടനീളമായുള്ള 261 പള്ളികളിലും 32  ഈദ് ഗാഹുകളിലുമായി പുലര്‍ച്ചെ 5.16  നാണ് ഈദ് നമസ്‌കാരം നടന്നത്.   നമസ്‍കാരവും ഖുതുബയും 15 മിനിറ്റിൽ ഒതുക്കണമെന്നു ഇമാമുമാർക്ക് ഔകാഫ് മന്ത്രാലയം നേരത്തെ  നിർദേശം നൽകിയിരുന്നു. 

Related News