ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യക്കൊപ്പം; 'ചീര്‍ ഫോര്‍ ഇന്ത്യ' ക്യാമ്പയിനുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി.

  • 20/07/2021

കുവൈത്ത് സിറ്റി: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി  'ചീര്‍ ഫോര്‍ ഇന്ത്യ' ക്യാമ്പയിന് തുടക്കമിട്ട് കുവൈത്തിലെ ഇന്ത്യന്‍ എംബസി. എംബസിക്ക് സമീപം സെല്‍ഫി പോയിന്‍റും തയാറാക്കിയിട്ടുണ്ട്. ഇവിടെയെത്തി സെല്‍ഫിയെടുത്ത ശേഷം ഇന്ത്യയെ പിന്തുണയ്ക്കുന്നതിനായി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാം.
 
എല്ലാ വെല്ലുവിളികളെയും നേരിട്ട് എല്ലാ ഇന്ത്യക്കാരുടെയും പിന്തുണയോടെ ഇന്ത്യന്‍ സംഘം ടോക്കിയോയിലേക്ക് പോകുകയാണെന്ന് സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു. ഇന്ത്യന്‍ കായിക താരങ്ങളെ പിന്തുണയ്ക്കുന്നതിനായി എല്ലാവരും ക്യാമ്പയിനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News