കുവൈറ്റ് റെയില്‍വേ പദ്ധതിയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; മന്ത്രിസഭ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

  • 20/07/2021

കുവൈത്ത് സിറ്റി: പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ കുവൈത്ത് റെയിൽവേ പ്രോജക്ട് ഫോളോ-അപ്പ് ആന്‍ഡ് ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റിക്ക് മന്ത്രിസഭ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. പ്രോജക്ട് നടപ്പാക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ട മൂന്ന് ആവശ്യങ്ങളും മന്ത്രിസഭ വ്യക്തമാക്കിയിട്ടുണ്ട്. 

പ്രോജക്ട് മികവോടെയും ചെലവ് കുറച്ചും മുന്നോട്ട് കൊണ്ട് പോകണമെന്നാണ് മന്ത്രിസഭ കമ്മിറ്റിയെ അറിയിച്ചിട്ടുള്ളത്. കൃത്യമായ സമയത്തിനുള്ളില്‍ തീര്‍ക്കുകയും ചെയ്യുന്ന കരാറുകാരനെ കണ്ടെത്താനും നിര്‍ദേശിച്ചിട്ടുണ്ട്. 

ജൂലൈ ആറിന് നടന്ന യോഗത്തിൽ പബ്ലിക്ക് സര്‍വ്വീസ് കമ്മിറ്റി, റെയിൽ‌വേ പദ്ധതിയുടെ തുടർനടപടികൾക്കും നടപ്പാക്കലിനുമുള്ള സമിതിയുടെ ആനുകാലിക റിപ്പോർട്ടുമായി ബന്ധപ്പെട്ട സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആന്‍ഡ് ഡവലപ്മെന്‍റ്  ജനറൽ സെക്രട്ടേറിയറ്റിന്‍റെ കത്ത് അവലോകനം ചെയ്തിരുന്നു. 

പൊതുജനങ്ങളുടെ പണം പാഴാക്കാതിരിക്കാൻ ഒരു മാറ്റവും വരുത്താതെ റെയിൽ‌വേയുടെ നിലവിലെ ട്രാക്കുകൾ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം റെയിൽ‌വേ പ്രോജക്ട് കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു

Related News