രാത്രി പട്രോളിംഗ് ; സര്‍വ്വീസ് റിവോള്‍വറും അഞ്ച് ബുള്ളറ്റുകളും കരുതണം, പുതിയ നിർദ്ദേശങ്ങളുമായി കുവൈറ്റ് ട്രാഫിക്ക് വിഭാഗം.

  • 20/07/2021

കുവൈത്ത് സിറ്റി: വൈകുന്നേരത്തെ ഷിഫ്റ്റില്‍ പുതിയ രീതിക്ക് തുടക്കം കുറിച്ച് ജനറല്‍ ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്‍റ്. പുതിയ രീതിപ്രകാരം വൈകുന്നേരത്തെ ഷിഫ്റ്റിലെത്തി പട്രോളിംഗ് ഡ്യൂട്ടിക്കായി പോകുന്നത് രണ്ട് പേര്‍ ചേര്‍ന്നായിരിക്കണമെന്നാണ് നിബന്ധന. 

ഹൈവേ പട്രോളിംഗിന് പോകുമ്പോള്‍ ഒരു കമാന്‍ഡറും അസിസ്റ്റന്‍റും ഉണ്ടായിരിക്കണമെന്ന് ട്രാഫിക് സെക്ടര്‍ അസിസ്റ്റന്‍റ്  അണ്ടര്‍ സെക്രട്ടറിയുടെ നിര്‍ദേശം വന്നതായി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ജോലി എളുപ്പമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ മാറ്റം. 

പ്രത്യേകിച്ചും യുവാക്കള്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ നിയന്ത്രിക്കുക എന്നുള്ളതാണ് ലക്ഷ്യം. ഓരോ പട്രോളിംഗ് ഉദ്യോഗസ്ഥനും സര്‍വ്വീസ് റിവോള്‍വറും അഞ്ച് ബുള്ളറ്റുകളും കരുതണം. ഒപ്പം ബാറ്റണും സ്റ്റണ്‍ ഗണ്ണും സ്വയരക്ഷയ്ക്കായി ഒപ്പം ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്.

Related News