ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്ത് സുരക്ഷ അനുഭവപ്പെടുന്നില്ല; സര്‍ക്കാരിനെതിരെ വിമര്‍ശനം.

  • 20/07/2021

കുവൈത്ത് സിറ്റി: സംരക്ഷണം നൽകുന്നതിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ കാണിക്കുന്ന അനാസ്ഥ മൂലം രാജ്യത്തെ തൊഴില്‍ മാര്‍ക്കറ്റില്‍ ഗാര്‍ഹിക തൊഴിലാളികളെ പുറത്താക്കുന്നതിന് സമാനമായ അവസ്ഥയാണെന്ന് വിമര്‍ശനം. ഗാര്‍ഹിക തൊഴിലാളികളെ കുറിച്ച് പഠനം നടത്തിയ സന്നദ്ധ സമിതി അധ്യക്ഷനായ ബാസം അല്‍ ഷമ്മാരിയാണ് ഈ വിമര്‍ശനം ഉന്നയിച്ചത്. 

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇപ്പോഴും രാജ്യത്ത് സുരക്ഷ അനുഭവപ്പെടുന്നില്ല. ഒപ്പം തൊഴില്‍ ഉടമകളുമായുള്ള തര്‍ക്കങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിക്കപ്പെടുന്നുമില്ല.  തൊഴിലാളികള്‍ അവരുടെ രാജ്യത്തിന്‍റെ എംബസിയെ സമീപിക്കുന്ന സാഹചര്യം ഉചിതമായ പരിഹാരം കണ്ടെത്താനുള്ള സര്‍ക്കാരിന്‍റെ കഴിവില്ലായ്മ ആണ് കാണിക്കുന്നത്. 

കരാര്‍ അവസാനിച്ച ശേഷം അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കാന്‍ പോലും തൊഴിലുടമ തയാറാകുന്നില്ല. ഇതെല്ലാം ഗാര്‍ഹിക തൊഴിലാളികള്‍ കുവൈത്തില്‍ വരാന്‍ വിമുഖത കാണിക്കുന്നതിന്‍റെ ആക്കം കൂട്ടുമെന്നും അല്‍ ഷമ്മാരി പറഞ്ഞു. നിലവിൽ രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ ക്ഷാമം ഏറ്റവും കൂടിയ അവസ്ഥയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
 

Related News