സിവില്‍ ഐഡി, പ്രതിസന്ധി അവസാനിച്ചുവെന്ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് അതോറിറ്റി.

  • 20/07/2021

കുവൈത്ത് സിറ്റി: രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സിവില്‍ ഐഡി നല്‍കുന്നത് ഉറപ്പാക്കി സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് അതോറിറ്റി. വിദേശത്ത് കുടുങ്ങി പോയവരുടെ സിവില്‍ ഐഡികള്‍ ശേഖരിക്കുന്നത് കുറച്ചതായും അധികൃതര്‍ വ്യക്തമാക്കി. 

ദിവസേനയുള്ള കാര്‍ഡ് ഡെലിവറിയില്‍ ഇപ്പോള്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പുതിയ കാര്‍ഡ് നല്‍കാന്‍ സാധിക്കാത്തത് മൂലം കാര്‍ഡ് വിതരണത്തില്‍ 50 ശതമാനം ഇടിവുണ്ടായിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനം ഉയര്‍ന്നിട്ടുണ്ട്. 

മൂന്ന് വര്‍ഷത്തേക്ക് ഓട്ടോമേറ്റഡ് ബാങ്കിംഗ് സര്‍വ്വീസ് നല്‍കുന്നതിനുള്ള കരാറിന് പുറമെ, എക്സ്പാന്‍ഷന്‍ ഡിവൈസുകളിലെ സ്റ്റോറേജ് ഉറപ്പ് വരുത്തുന്നതിന് നേരിട്ടുള്ള കരാറും അതോറിറ്റി നല്‍കി. സിവില്‍ ഐഡി വിതരണത്തിലുള്ള തടസങ്ങളെല്ലാം നീക്കുക എന്ന ലക്ഷ്യത്തോടെ ഇതിന് സെന്‍ട്രല്‍ ടെന്‍ഡേഴ്സ് കമ്മിറ്റി അംഗീകാരവും നല്‍കി.

Related News