ക്രൂ​ഡ് ഓ​യി​ല്‍ വി​ല കുറഞ്ഞിട്ടും ഇന്ധന വില കുറയുന്നില്ല: എ​ണ്ണ​ക്ക​മ്പ​നി​ക​ളുടെ തനിനിറം പുറത്ത്

  • 20/07/2021


കൊ​ച്ചി: ക്രൂ​ഡ് ഓ​യി​ല്‍ വി​ല വ​ര്‍​ധ​ന​വ് ചൂ​ണ്ടി​ക്കാ​ട്ടി​ ഇന്ധന വില കൂട്ടുന്ന എ​ണ്ണ​ക്ക​മ്പ​നി​ക​ളുടെ തനിനിറം പുറത്ത്. ക്രൂ​ഡ്ഓ​യി​ല്‍ വി​ല ചെറുതായൊന്ന് കൂടിയാൽ ഇന്ധവില വർധിപ്പിക്കുന്ന കമ്പനികൾ ക്രൂ​ഡ് ഓ​യി​ല്‍ വില ബാ​ര​ലി​നു നാ​ല് ഡോ​ള​റി​ല​ധി​കം താ​ഴ്‌​ന്നി​ട്ടും രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കുറയ്ക്കുന്നില്ല. 73 ഡോ​ള​റി​ല്‍​നി​ന്ന് 68.46 ഡോ​ള​റി​ലേ​ക്കാ​ണു ക്രൂ​ഡ് ഓ​യി​ല്‍ വി​ല ബാ​ര​ലി​നു കു​റ​ഞ്ഞത്.

ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​റ​യു​ന്നെ​ങ്കി​ലും ഇ​ന്ധ​ന വി​ല​യി​ല്‍ കു​റ​വ് വ​രു​ത്താ​ന്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ത​യാ​റാ​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 103.82 രൂ​പ​യും ഡീ​സ​ല്‍ വി​ല 96.47 രൂ​പ​യി​ലും തു​ട​രു​ക​യാ​ണ്. കൊ​ച്ചി​യി​ലാ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 102.22 രൂ​പ​യും ഡീ​സ​ല്‍ വി​ല 94.97 രൂ​പ​യു​മാ​ണ്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ​ച​യാ​ണ് ഇ​ന്ധ​ന​വി​ല അ​വ​സാ​ന​മാ​യി വ​ര്‍​ധി​ച്ച​ത്. അ​ന്ന് പെ​ട്രോ​ള്‍ വി​ല കൂ​ട്ടി​യി​രു​ന്നെ​ങ്കി​ലും ഡീ​സ​ല്‍ വി​ല വ​ര്‍​ധ​പ്പി​ച്ചി​രു​ന്നി​ല്ല. ക്രൂ​ഡ് ഓ​യി​ല്‍ വി​ല താ​ഴു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ ആ​നു​പാ​തി​ക​മാ​യി ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാ​ന്‍ ക​മ്പ​നി​ക​ള്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തി​ന് ശ​ക്തി​പ​ക​രു​ന്ന​താ​ണ് നി​ല​വി​ലെ സ്ഥി​തി.

ക്രൂ​ഡ് ഓ​യി​ല്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഒ​പെ​കും സ​ഖ്യ​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണു രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല കു​റ​ഞ്ഞു തു​ട​ങ്ങി​യ​ത്.

Related News