രണ്ട് ഡോസ് വാക്സിനെടുത്ത അസമിലെ വനിത ഡോക്​ടർക്ക്​ ഒരേ സമയം കൊറോണയുടെ രണ്ട് വകഭേദങ്ങൾ

  • 21/07/2021


ദിസ്പൂർ: അസമിലെ വനിത ഡോക്​ടർക്ക്​ ഒരേ സമയം കൊറോണയുടെ രണ്ട് വകഭേദങ്ങൾ സ്​ഥിരീകരിച്ചു. രണ്ട് ഡോസ് വാക്സിനുകൾ സ്വീകരിച്ച ഡോക്​ടർക്ക് ആൽഫ, ഡെൽറ്റ വകഭേദങ്ങളാണ്​ കണ്ടെത്തിയതെന്ന് ദിബ്രുഗഡ് റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ സീനിയർ സയന്റിസ്റ്റ് ഡോ. ബി.ജെ.ബോർക്കകോട്ടി പറഞ്ഞു.

ചെറിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്​ടർ​ പരിശോധനയ്ക്ക്​ വിധേയമാകുകയായിരുന്നു. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ ഡ‍ോക്ടർ രോഗമുക്തി നേടുകയും ചെയ്​തു.

'ഒരേസമയം അല്ലെങ്കിൽ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ട് വകഭേദങ്ങൾ ഒരു വ്യക്തിയെ ബാധിക്കുന്നതാണ് ഇരട്ട അണുബാധ. പ്രതിരോധശേഷി ഉണ്ടാകുന്നതിന് മുമ്പ് ആദ്യത്തെ അണുബാധ ബാധിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആൾക്ക് മറ്റൊരു വകഭേദം ബാധിക്കും ' - ഡോ. ബി.ജെ.ബോർക്കകോ പറഞ്ഞു.

രോഗത്തിന്റെ തീവ്രത രോഗിയുടെ ആരോഗ്യത്തെയും പ്രതിരോധശേഷിയും വൈറസിന്റെ പ്രഹരശേഷിയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News