സാൽമിയയിൽ യുവതി കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് ചാടി ആത്മഹത്യചെയ്തു.

  • 21/07/2021

കുവൈറ്റ് സിറ്റി :  സാൽമിയയിൽ  യുവതി കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് ചാടി ആത്മഹത്യചെയ്തു. ആഭ്യന്തര മാത്രാലയത്തിലെ സുരക്ഷാ വൃത്തങ്ങൾക്ക് ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന് പോലീസും ആംബുലൻസും  സംഭവസ്ഥലത്തെത്തുകയും, പ്രാഥമിക അന്യോഷണത്തിൽ യുവതി സ്വയം പത്താം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തതാവാമെന്നും പോലീസ് വെളിപ്പെടുത്തി , തുടരന്യോഷണത്തിന് മൃതദേഹം ഫോറൻസിക് ഡിപ്പാർട്മെന്റിന് കൈമാറി.

20 വയസ്സുള്ള സ്വദേശി യുവതി 10 ദിവസമേ ആയിട്ടുള്ളു ഫ്ലാറ്റിൽ താമസം തുടങ്ങിയിട്ടെന്നും , യുവതി മാനസിക വിഷമം  അനുഭവിക്കുന്നതായി തോന്നിയതായും ബിൽഡിംഗ് ഗാർഡ് വെളിപ്പെടുത്തി.  

Related News