കുവൈത്തിൽ ജന ജീവിതം സാധാരണ നിലയിലേക്ക്, കുവൈറ്റ് പ്രധാനമന്ത്രി.

  • 21/07/2021

കുവൈത്ത് സിറ്റി: കൊവിഡിനെതിരെയുള്ള നടപടികള്‍ വിലയിരുത്തുന്നതിനായി വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്. പുതിയ ജഹ്‌റ ഹോസ്പിറ്റലും ജാബർ അൽ അഹ്മദ് ഹോസ്പിറ്റലും സന്ദർശിക്കുകയും  അനുഗ്രഹീതമായ ഈദ് അൽ-അദയുടെ അവസരത്തിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും അവരുടെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.

ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസല്‍ അല്‍ സബാഹ്, ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റെദ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ലോകമാകെ അസ്ഥിരത അനുഭവിക്കുകയാണെന്നും കുവൈത്തും അതിന്‍റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

നമ്മുടെ മെഡിക്കല്‍ സ്റ്റാഫുകളുടെ നിശ്ചയദാര്‍ഡ്യം ഒരുപാട് ജീവന്‍ രക്ഷിച്ചു. മഹാമാരിക്കെതിരെ മുന്നില്‍ നയിച്ച മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. കുവൈറ്റ് സാധാരണ ജീവിതത്തിലേക്കുള്ള മടക്കത്തിന്റെ പാതയിൽ ആണെന്നും , ഒപ്പം ഈ വര്‍ഷം കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനാകുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പങ്കുവെച്ചു.

Related News