ഉം അല്‍ മറാദിം ദ്വീപും , വഫ്ര ഹെമ പോർട്ടും സന്ദർശിച്ച് ആഭ്യന്തര മന്ത്രി.

  • 21/07/2021

കുവൈത്ത് സിറ്റി: ഈദ് അല്‍ അദ്ദയോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ നിരീക്ഷിക്കുന്നതിനായി അല്‍ വാഫ്രയിലെ പുതിയ ഹെമ പോർട്ടും  അല്‍ മറാദിം ദ്വീപും  ആഭ്യന്തര മന്ത്രി ഷെയ്ഖ് താമര്‍ അല്‍ അലി സന്ദര്‍ശനം നടത്തി. സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു. 

ഉം അല്‍ മറാദിം ദ്വീപിലെ കോസ്റ്റ് ഗാര്‍ഡ് സെന്ററിലെത്തിയ ആഭ്യന്തര മന്ത്രി ജീവനക്കാര്‍ക്ക് ഈദ് അല്‍ അദ്ദ ആശംസകള്‍ നേര്‍ന്നു. സമുദ്രാദിര്‍ത്തിയിലെ നിരീക്ഷണ സംവിധാനങ്ങളെ കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ച് നല്‍കി. 

മുന്നോട്ട് വച്ച പദ്ധതികളില്‍ താത്പര്യം പ്രകടിപ്പിച്ച അല്‍ അലി പാല്‍പോര്‍ട്ട്‌സ് ആന്‍ഡ് കസ്റ്റംസ് സെന്ററുകളും സന്ദര്‍ശിച്ചു. റാഹിയ അതിര്‍ത്തിയിലെത്തിയ പ്രതിരോധ മന്ത്രി അവിടുത്തെ സംവിധാനങ്ങളും നിരീക്ഷിച്ചു. യാത്രയുടെ അവസാനം സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

Related News