കുവൈത്തില്‍ വ്യാജമദ്യ വേട്ട, നിരവധി പേര്‍ അറസ്റ്റില്‍

  • 21/07/2021

കുവൈത്ത് സിറ്റി : വ്യാജമദ്യം നിര്‍മിച്ച മൂന്ന് വിദേശികളെ കുവൈത്തിലെ ഫഹഹീൽ നിന്നും പിടികൂടി. രഹസ്യ വിവരം കിട്ടയതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് മദ്യ നിർമാണ യൂണിറ്റ് കണ്ടെത്തിയത്. വലിയ തോതില്‍ നിര്‍മ്മിച്ചിരുന്ന മദ്യം കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തതായി പ്രതികള്‍ സമ്മതിച്ചു.നേരത്തെ ഇറക്കുമതി ചെയ്ത മദ്യമെന്ന വ്യാജേന വ്യാജ മദ്യം പ്രാദേശിക വിപണയില്‍ എത്തിച്ച്  കച്ചവടം നടത്തിയ സംഘത്തെയും പോലിസ് പിടികൂടിയിരുന്നു.  നിര്‍മാണ സാമഗ്രികള്‍, പാക്കിംഗ് ഉപകരണങ്ങള്‍, സ്റ്റിക്കറുകള്‍,വ്യാജമദ്യം തുടങ്ങിയവ പോലിസ്  പിടിച്ചെടുത്തു. 

Related News