കുവൈത്ത് അത്‌ലറ്റുകൾ റെഡി; ലക്ഷ്യം ഒളിമ്പിക്സ് മെഡല്‍

  • 21/07/2021

കുവൈത്ത് സിറ്റി :രാജ്യത്തിന്‍റെ വാനോളം  പ്രതീക്ഷകളുമായി ടോക്കിയോ ഒളിമ്പിക്സിൽ പ​ത്തം​ഗ കുവൈത്ത് അത്‌ലറ്റുകൾ മത്സരിക്കും. സ്വന്തം പതാകയേന്തി മത്സരിക്കുവാന്‍ ഇറങ്ങുന്ന കുവൈത്ത് സംഘം മെഡല്‍ നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. സർക്കാരിന്‍റെ ഇടപെടലുകള്‍ ഉണ്ടെന്ന് ആരോപിച്ച് 2015 ഒക്ടോബർ നാലിനായിരുന്നു അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റി കുവൈത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് നടന്ന റിയോ ഒളിമ്പിക്സിൽ കുവൈത്തി അത്ലറ്റുകൾ ഒളിമ്പിക് കമ്മറ്റി  പതാകയ്ക്ക്  താഴെ അണിനിരന്നാണ് മത്സരങ്ങളിൽ പങ്കെടുത്തത്. വിലക്ക് പിന്‍വലിക്കുവാന്‍ അന്താരാഷ്ട്രതലത്തിൽ ശ്രമങ്ങള്‍ ആരംഭിച്ച കുവൈത്ത് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ നിർദേശങ്ങൾക്കനുസരിച്ച് ഒളിമ്പിക്സ് കമ്മിറ്റി ചട്ടങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പു നടത്തുകയും പിന്നീട് വിലക്ക് പിന്‍വലിക്കുകയുമാണ്‌ ഉണ്ടായത്.  2016ലെ ​റി​യോ ഒ​ളി​മ്പി​ക്​​സി​ൽ പു​രു​ഷ​ന്മാ​രു​ടെ ഡ​ബ്​​ൾ ട്രാ​പ് ഷൂ​ട്ടി​ങ്ങി​ൽ ഫ​ഹ​ദ് അ​ൽ ദൈ​ഹാ​നി സ്വര്‍ണ്ണവും സ്​​കീ​റ്റി​ൽ  മൻസൂർ അൽ റാഷിദി വെള്ളിയും നേടിയിരുന്നു. ഏഴ് കായികതാരങ്ങളായിരുന്നു റിയോ ഒ​ളി​മ്പി​ക്സി​ൽ പങ്കെടുത്തത്. 

ടോക്കിയോ ഒളിമ്പിക്സിൽ  മത്സരിക്കുന്ന കുവൈത്ത് അത്‌ലറ്റുകളുടെ പേരും മത്സര ഇനങ്ങളും 

  • യാക്കൂബ് അല്‍ യുഹ     110 മീറ്റർ ഹർഡിൽസ്
  • മുധാവി അൽ-ഷമ്മരി   100 മീ
  • മുഹമ്മദ് അൽ മൊസാവി കരാട്ടെ
  • ലാറ ദസ്തി  50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ
  • അബ്ബാസ് ഖാലി 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ
  • അബ്ദുല്ല തുർഗി അൽ റാഷിദി ട്രാപ്പ് ഷൂട്ടിംഗ്
  • അബ്ദുൾറഹ്മാൻ അൽഫൈഹാൻ സ്കീറ്റ് ഷൂട്ടിംഗ്
  • മൻസൂർ അൽ റാഷിദി സ്കീറ്റ് ഷൂട്ടിംഗ്
  • തലാൽ തുർഗി അൽ റാഷിദി ട്രാപ്പ് ഷൂട്ടിംഗ്
  • അബ്ദുൾറഹ്മാൻ അൽ ഫാദെൽ റോയിംഗ്

അതിനിടെ ഒളിമ്പിക്സ് ഗ്രാമത്തില്‍  കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ചെ​ക്ക് ​റി​പ്പ​ബ്ലി​ക്ക് ​ബീ​ച്ച് ​വോ​ളി​താ​രം​ ​ഓ​ൺ​ഡ്രെ​ ​പെ​രി​സി​ച്ചാ​നാ​ണ് ​പു​തു​താ​യി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചി​രു​ക്കു​ന്ന​ത്.​ ​ദി​വ​സ​വും​ ​ന​ട​ത്തു​ന്ന​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​യി​ലാ​ണ് ​പെ​രി​സി​ച്ച് ​പോ​സി​റ്രീ​വാ​യ​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന് ​കൊ​വി​ഡ് ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ഒ​ന്നും​ ​ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും​ ​ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്നും​ ​ചെ​ക്ക് ​റി​പ്പ​ബ്ലി​ക്ക് ​ഒ​ളി​മ്പി​ക് ​ടീം​ ​ത​ല​വ​ൻ​ ​മാ​ർ​ട്ടി​ക്ക് ​ഡൊ​ക്‌​റ്റൊ​ർ​ ​അ​റി​യി​ച്ചു.അ​മേ​രി​ക്ക​ൻ​ ​ജിം​നാ​സ്റ്രി​ക് ​താ​ര​ത്തി​നും​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ടോ​ക്കി​യോ​യ്ക്ക് ​സ​മീ​പ​മു​ള്ള​ ​ഇ​ൻ​സാ​യ്‌​യി​ലാ​ണ് ​താ​രം​ ​പ​രി​ശീ​ല​ന​ത്തി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രു​ന്ന​ത്.​ ​താ​ര​ത്തി​ന്റെ​ ​പേ​ര് ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​ ​വ​നി​താ​ ​ആ​ർ​ട്ടി​സ്റ്റി​ക് ​ജിം​നാ​സ്റ്റി​ക് ​ടീം​ ​അം​ഗം​ ​ആ​ണെ​ന്നാ​ണ് ​വി​വ​രം.​ ​കൊ​വി​ഡ് ​ബാ​ധി​ച്ച​ ​ജിം​നാ​സ്റ്റി​ക്‌​സ് ​താ​ര​വു​മാ​യി​ ​അ​ടു​ത്തി​ട​പ​ഴ​കി​യ​ ​മ​റ്റൊ​രു​ ​താ​രം​ ​ഹോ​ട്ട​ൽ​ ​മു​റി​യി​ൽ​ ​ഐ​സൊ​ലേ​ഷ​നി​ലാ​ണ്ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ഫു​ട്‌​ബാ​ൾ​ ​താ​ര​ങ്ങ​ളാ​യ​ ​ത​ബി​സോ​ ​മോ​ന്യാ​നെ,​ ​ക​മോ​ഹെ​ലോ​ ​മ​ഹ്ലാ​ത്സി​ ​എ​ന്നി​വ​ർ​ക്കും​ ​വി​ഡി​യോ​ ​അ​ന​ലി​സ്റ്റ് ​മാ​രി​യോ​ ​മാ​ഷ​യ്ക്കും​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related News