ദീർഘകാലമായി ആശുപത്രികളിൽ കഴിയുന്ന പ്രവാസികളെ നാടുകടത്താൻ ആലോചന

  • 21/07/2021

കുവൈത്ത് സിറ്റി : ദീർഘകാലമായി ആശുപത്രികളിൽ കഴിയുന്ന  പ്രവാസികളെ നാടുകടത്തുവാന്‍  ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു. ഇത് സംബന്ധമായ ചര്‍ച്ചകള്‍  ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ ആശുപത്രികളില്‍ കഴിയുന്ന രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ മന്ത്രാലയം ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ ആശുപത്രികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചികിത്സ തുടരുന്നത് കാരണം ദീര്‍ഘകാലമായി സ്വന്തം നാടുകളിലേക്ക് പോകാന്‍ കഴിയാതിരിക്കുന്നവരെയായിരിക്കും പരിഗണിക്കുകയെന്നാണ് സൂചനകള്‍ .രോഗികളെ അവരുടെ  മാതൃ രാജ്യത്തേക്ക് തിരിച്ചയക്കാന്‍ വേണ്ടിയ പദ്ധതികള്‍ തയ്യാറാക്കുവാന്‍  ഉദ്യോഗസ്ഥരോട് മന്ത്രാലയം ആവശ്യപ്പെടിട്ടുണ്ട്. കൊവിഡ് സാഹചര്യത്തില്‍ രാജ്യത്തെ ആശുപത്രികളിലെ സമ്മര്‍ദ്ദം കുറക്കുവാന്‍ പുതിയ തീരുമാനം സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. 

Related News