കുവൈത്തിൽ മാസ വരുമാനത്തിൻ്റെ 38.20 ശതമാനവും ചെലവാകുന്നത് അപ്പാർട്ട്മെൻറ് വാടകയായി.

  • 22/07/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ ആളുകൾക്ക് അവരുടെ മാസ വരുമാനത്തിൻ്റെ 38.20 ശതമാനവും ചെലവാകുന്നത് അപ്പാർട്ട്മെൻ്റിൻ്റെ വാടകയായിട്ടാണെന്ന് സർവ്വേ. യു കെ വെബ്സൈറ്റായ മണി.കോ.യുകെ ആണ് സർവ്വേ നടത്തിയത്.

അയർലെൻഡ്, യു എസ് എ, ഓസ്ട്രേലിയ, കാനഡ, യുകെ എന്നിവിടങ്ങളിലേക്കാൾ അധികമാണ് കുവൈത്തിൽ അപ്പാർട്ട്മെൻ്റ് വാടകയിനത്തിൽ ചെലവാകുന്നത്. മുന്ന് മുറി അപ്പാർട്ട്മെൻ്റിന് കുവൈത്തിൽ ശരാശരി വാടക 475 കെഡി ആണ്. നാലംഗ കുടുംബത്തിന് ജീവിത ചെലവ് ഏകദേശം 770 കെഡി വരും. ഇതോടെ ആകെ മാസ ചെലവ് 1, 245 കെഡി ആവും.

ഹോങ്കോങാണ് പട്ടികയില്‍ ഒന്നാമത്. ഇവിടെ മാസവരുമാനത്തിന്റെ 50.25 ശതമാനം വാടകയായി നല്‍കേണ്ടി വരുന്നു. സിങ്കപ്പുര്‍ (47.08), ഖത്തര്‍ (43.73), യുഎഇ (39.85) എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍. കുവൈറ്റാണ് അഞ്ചാമത്.

വെബ് സൈറ്റ് തയാറാക്കിയ പട്ടികയിൽ ആഗോള തലത്തിൽ കുവൈത്ത് അഞ്ചാമതും അറബ് ലോകത്ത് മൂന്നാമതുമാണ്. സൗദി അറേബ്യയാണ് ഏറ്റവും പിന്നിലുള്ളത്,  ഇവിടെ വാടകയായി പ്രതിമാസ വരുമാനത്തിന്റെ 19.07 ശതമാനം നല്‍കേണ്ടി വരുന്നത് .  ഖത്തറും യുഎഇയുമാണ് യഥാക്രമം കുവൈത്തിന് മുന്നിലുള്ളത്

Related News