കെ നെറ്റുമായുള്ള കരാർ മൂന്ന് വർഷത്തേക്ക് കൂടി നീട്ടി സിവിൽ ഇൻഫർമേഷൻ അതോറിറ്റി.

  • 22/07/2021

കുവൈത്ത് സിറ്റി: ഇലക്ട്രോണിക് പേയ്മെൻ്റ് സർവ്വീസുകൾക്ക് കെ നെറ്റുമായി മൂന്ന് വർഷത്തേക്ക് കൂടി കരാർ നീട്ടിയതായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. 

2021 മെയ് എട്ട് മുതൽ 2024 മെയ് വരെയാണ് പുതിയ കരാർ കാലാവധി. 1.2 മില്യൺ ദിനാറാണ് ആകെ കരാർ തുക. 

മന്ത്രാലയങ്ങളെയും സർക്കാർ ഏജൻസികളെയും ബാങ്കിംഗ് സർവ്വീസുകളുമായി ബന്ധിപ്പിക്കുന്നത് കെ നെറ്റാണ്. വാണിജ്യ, സർക്കാർ ഇടപാടുകൾക്ക് പുറമെ വ്യക്തിഗതമായതും സ്ഥാപനങ്ങളുടെയും ഇടപാടുകളും കെ നെറ്റ് സുഗമമാക്കുന്നു.

Related News