ഇന്തോനേഷ്യയിലുള്ള പൗരന്മാരോട് തിരിച്ചു വരാൻ അഭ്യർത്ഥിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം.

  • 22/07/2021

കുവൈറ്റ് സിറ്റി :  ഇന്തോനേഷ്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരോടും യാത്ര മാറ്റിവയ്ക്കാൻ  കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ കോൺസുലർ വകുപ്പ് അറിയിപ്പ് നൽകി, ഇന്തോനേഷ്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്  മുന്നറിയിപ്പ്. 

ഇന്തോനേഷ്യയിലുള്ള കുവൈറ്റ് പൗരന്മാരോട് സ്വന്തം സുരക്ഷയ്ക്കായി ഉടൻ കുവൈത്തിലേക്ക് തിരിച്ചുവരാനായി  ജക്കാർത്തയിലെ കുവൈറ്റ് സ്റ്റേറ്റ് എംബസിയുമായി ആശയവിനിമയം നടത്തണമെന്നും കോൺസുലാർ വകുപ്പ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News