ഒളിമ്പിക്സില്‍ കുവൈത്തിനായി ആദ്യം ഇറങ്ങുന്നത് അബ്‍ദുള്‍ റഹ്മാന്‍ അല്‍ ഫാദില്‍

  • 22/07/2021

കുവൈത്ത് സിറ്റി: ടോക്കിയോ ഒളിമ്പിക്സില്‍ കുവൈത്തിനായി ആദ്യ മത്സരത്തിനിറങ്ങുന്നത് അബ്‍ദുള്‍ റഹ്മാന്‍ അല്‍ ഫാദില്‍. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം രണ്ടിന് തുഴച്ചില്‍ മത്സരത്തിലാണ് അല്‍ ഫാദില്‍ പങ്കെടുക്കുന്നത്. 

ഒളിമ്പിക്സ് ചരിത്രത്തില്‍ തുഴച്ചില്‍ മത്സരത്തില്‍ ഇറങ്ങുന്ന ആദ്യ കുവൈത്തി കൂടിയാണ് അദ്ദേഹം. രാജ്യത്തിന് വേണ്ടി മത്സരിക്കാനിറങ്ങുന്നതിന്‍റെ സന്തോഷം അല്‍ ഫാദില്‍ പ്രകടിപ്പിച്ചു. 

മികച്ച ഫലം നേടാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടര്‍ തലാല്‍ അല്‍ റാഷിദിയും സ്വിമ്മര്‍ ലാറാ ധാഷ്ടിയുമാണ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ കുവൈത്തിന്‍റെ പതാക വഹിക്കുക.

Related News