കോവിഡ് ബാധിച്ച് കുവൈത്തിൽ മരണപ്പെട്ടത് 546 ഇന്ത്യക്കാർ , ഏറ്റവും കൂടുതൽ മരണം സൗദിയിൽ.

  • 22/07/2021

ദില്ലി: വിദേശ രാജ്യങ്ങളില്‍ വച്ച് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 3,570 ഇന്ത്യക്കാര്‍. കൊവിഡ് മഹാമാരിയുടെ തുടക്കം മുതലുള്ള കണക്കാണിതെന്ന് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍  അറിയിച്ചു. കൊവിഡ് ബാധിച്ച് 70 രാജ്യങ്ങളിലാണ് ഇന്ത്യക്കാരുടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

അതില്‍ ഏകദേശം മൂന്നിലൊന്ന് മരണവും സംഭവിച്ചത് സൗദി അറേബ്യയിലാണ്. 2017ലെ മീഡിയ റിപ്പോര്‍ട്ട് പ്രകാരം സൗദിയില്‍ 41 ലക്ഷം ഇന്ത്യക്കാര്‍ ജീവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. കുവൈത്തിൽ മരണപ്പെട്ടത് 546 പേരാണ്. UAE യിൽ 894 പേരും, ഒമാനിൽ 384 പേരും, ബഹ്‌റൈൻ 196  പേരും ,   ഖത്തറിൽ 106 പേരും മരണപ്പെട്ടു. 

അതേസമയം, വിദേശത്ത് വച്ച് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാനും അല്ലെങ്കില്‍ അവിടെ തന്നെ സംസ്കരിക്കാനുമുള്ള ചെലവ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ നിന്നാണ് നല്‍കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.
covid deaths on july22.jpg

Related News