ഒന്നര വര്‍ഷത്തിനിടെ രാജ്കുന്ദ്ര നിര്‍മ്മിച്ചത് നൂറിലധികം വീഡിയോകള്‍; പണം നല്‍കിയുള്ള കാഴ്ചക്കാര്‍ ഇരുപത് ലക്ഷം

  • 23/07/2021


മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത രാജ് കുന്ദ്രയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് കൂടിയായ ഇയാള്‍ പെണ്‍കുട്ടികളുടെ നൂറിലേറെ അശ്ലീല സിനിമകളാണ് നിര്‍മ്മിച്ചത്. ഈ ഡേറ്റ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രം ടെറാബൈറ്റുകള്‍ ശേഷിയുള്ള ഉപകരണങ്ങള്‍ വാങ്ങിയിരുന്നു.

മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള രാജ് കുന്ദ്രയുടെ ഓഫീസില്‍ നടത്തിയ റെയ്ഡിനിടെ അശ്ലീല സിനിമകളുടെ വലിയ ശേഖരമാണ് കണ്ടെടുത്തതെന്ന് െ്രെകംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. പൊലീസ് അന്വേഷണം ഭയന്ന് ധാരാളം ഡാറ്റ നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അത് വീണ്ടെടുക്കാന്‍ സമയമെടുക്കും, ഇതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. വീഡിയോകള്‍ സൂക്ഷിച്ചിരുന്ന സെര്‍വറും ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

2019 ഓഗസ്റ്റ് മുതലാണ് രാജ് കുന്ദ്ര അശ്ലീല സിനിമാ നിര്‍മ്മാണത്തിലേക്ക് കടന്നത്. കോടികളാണ് ഇതിലൂടെ ഇയാള്‍ സമ്പാദിച്ചത്. ഇതിനായി രാജ് നിര്‍മ്മിച്ച ഹോട്ട്‌ഷോട്‌സ് എന്ന ആപ്പില്‍ 20 ലക്ഷത്തോളം പേരാണ് പണമടച്ച് അംഗത്വം എടുത്തിരുന്നത്. ഇതിലൂടെ കോടികള്‍ ഇയാളുടെ കൈവശം എത്തിച്ചേരുകയായിരുന്നു.

അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള രാജ് കുന്ദ്ര ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ ഒരിക്കലും അശ്ലീല സിനിമകള്‍ ചെയ്തിട്ടില്ലെന്ന് കുന്ദ്ര പൊലീസിനോട് പറയുന്നത്. കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയും മറ്റൊരു പ്രതി റയാന്‍ തോര്‍പ്പും നിലവില്‍ ജൂലായ് 23 വരെ പോലീസ് കസ്റ്റഡിയിലാണ്. കൂടുതല്‍ അന്വേഷണത്തിനായി െ്രെകംബ്രാഞ്ച് കോടതിയെ സമീപിക്കും.

ഇന്ത്യന്‍ പീനല്‍ കോഡിലെ 420 (വഞ്ചന), 292, 293 (അശ്ലീലവും നീചവുമായ പരസ്യങ്ങളും പ്രദര്‍ശനങ്ങളും) മായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് രാജ് കുന്ദ്രയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related News