ടോക്കിയോ ഒളിമ്പിക്സ്: തുഴച്ചിലില്‍ ആദ്യ ഗ്രൂപ്പില്‍ കുവൈത്തിന്റെ അല്‍ ഫാദില്‍ അഞ്ചാം സ്ഥാനത്ത്.

  • 23/07/2021

കുവൈത്ത് സിറ്റി: ടോക്കിയോ ഒളിമ്പിക്സ് 2020 വ്യക്തിഗത തുഴച്ചില്‍ മത്സരത്തില്‍ ആദ്യ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനം നേടി കുവൈത്തി ചാമ്പ്യന്‍ അബ്‍ദുള്‍ റഹ്മാന്‍ അല്‍ ഫാദില്‍. സീ ഫോര്‍ട്ട് വാട്ടര്‍ വേയില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 8:49:03 മിനിറ്റുകളിലാണ് അല്‍ ഫാദില്‍ തുഴഞ്ഞെത്തിയത്. 

ഒളിമ്പിക്സ് ചരിത്രത്തില്‍ തുഴച്ചില്‍ മത്സരത്തില്‍ ഇറങ്ങുന്ന ആദ്യ കുവൈത്തി കൂടിയാണ് അല്‍ ഫാദില്‍. ആദ്യ ഗ്രൂപ്പിലെ പ്രാഥമിക മത്സരത്തില്‍ നോർവീജിയൻ കെറ്റല്‍ പോര്‍ഷെ ആണ് ഒന്നാമത് എത്തിയത്. 

ഹംഗറിയുടെ മോള്‍നാര്‍, ബ്രസീലിന്‍റെ ലൂക്ക ഫെറൈറ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലല്‍. 36 മത്സരാര്‍ഥികളെ ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് തുഴച്ചില്‍ മത്സരം നടത്തുന്നത്.

Related News