ടോക്കിയോ ഒളിമ്പിക്സിൽ കുവൈത്തിന്റെ പാതാകയേന്തി തലാൽ അൽ റാഷിദിയും ലാറ ദഷ്ടിയും.

  • 23/07/2021

കുവൈറ്റ് സിറ്റി : ടോക്കിയോ 2020 ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ന്  ഒളിമ്പിക് സ്റ്റേഡിയത്തിൽ കുവൈറ്റ് പതാക വഹിച്ചതിന്റെ ബഹുമതി ഷൂട്ടർ തലാൽ അൽ റാഷിദിയും നീന്തൽ താരം ലാറ ദഷ്ടിയും നേടി.

ഷൂട്ടിംഗ്, നീന്തൽ, അത്‌ലറ്റിക്സ്, റോയിംഗ്, കരാട്ടെ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിൽ  പത്ത് അംഗങ്ങളുമായാണ് കുവൈറ്റ് ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് .

കുവൈറ്റ് പ്രതിനിധി സംഘത്തിൽ പത്ത് കളിക്കാർ ഉൾപ്പെടുന്നു: അബ്ദുൾ റഹ്മാൻ അൽ ഫൈഹാൻ, തലാൽ അൽ റാഷിദി, മൻസൂർ അൽ റാഷിദി, അബ്ദുല്ല അൽ റാഷിദി അൽ-രാമായ,  യാക്കൂബ് അൽ-യോഹ, മഡവി അൽ-ഷമ്മരി, ലാറ ദസ്തി, അബ്ബാസ് കലി ,  മുഹമ്മദ് അൽ മൗസവി ,  അബ്ദുൾ റഹ്മാൻ അൽ-ഫാദൽ എന്നിവരാണ് ഒളിമ്പിക്സിൽ കുവൈത്തിനായി പോരാടുന്നത്

Related News