ടോക്കിയോ ഒളിമ്പിക്‌സ്: ഇന്ത്യക്ക് ആദ്യ മെഡല്‍, വെള്ളിക്കിലുക്കത്തില്‍ മീരാഭായ് ചാനു

  • 24/07/2021


ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡല്‍. മീരാഭായ് ചാനുവിന് ആണ് ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ ലച്ചത്. 49 കിലോ വിഭാഗത്തിലാണ് മീരാഭായ് ചാനുവിന് മെഡല്‍ ലഭിച്ചത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം ആണ് മീരാഭായ്. ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷമാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്.

പി വി സിന്ധുവിന് ശേഷമാണ് ഒരു വെള്ളിമെഡല്‍ ഇന്ത്യക്ക് ലഭിക്കുന്നത്.

Related News